മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പൊതു വിവരങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. പഞ്ചായത്തിന്റെ ഭൂപ്രകൃതി, ചരിത്രം, സാമ്പത്തികാവസ്ഥ, ഉപജീവനമാര്‍ഗ്ഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ജലസേചന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൽ പട്ടികപ്പെടുത്തിയാണ് വിശദീകരിച്ചിട്ടുള്ളത്.
ഭൂപ്രകൃതി
ജൈവ വൈവിധ്യത്തിന്റെ നിധി കുംഭവും പശ്ചിമഘട്ട മലനിരയിലെ മനോഹരവുമായ ഈ പ്രദേശത്ത് കുന്നുകളും താഴ് വാരങ്ങളും സമതലവുമായി മഞ്ഞ് പുതഞ്ഞ്ക്കിടക്കുന്ന മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ പ്രകൃതി സമ്പത്ത് അതീവ പ്രാധാന്യമുള്ളതാണ്. നീലഗിരികുന്നുകളും, വനങ്ങളും, പുഴകളും ചെറുതോടുകളും തീര്‍ക്കുന്ന പരിസ്ഥിതി പ്രകൃതി സ്നേഹികളുടെയും വിനോദസഞ്ചാരികളുടെയും വിജ്ഞാന ദാഹികളുടെയും പ്രതീക്ഷ നിറഞ്ഞ നാടാണ് മൂപ്പൈനാട്.
ബ്രിട്ടീഷ് കാലഘട്ടത്തിലെ തോട്ടവിള കൃഷികള്‍ വിശുദ്ധ വനങ്ങളെ തകര്‍ത്തെങ്കിലും കുന്നും വനവും പച്ചപ്പും നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഗോവ-നീലഗിരി കാംബ്രിയല് പൂര്വ്വപെനിന്സുലാർ മേഖലയില്‍പ്പെടുന്ന ഈ ഭൂപ്രദേശം മൂല്യവത്തായ തനത് ജൈവ സമ്പത്തിന്റെ കലവറയാണ്.
സമുദ്ര നിരപ്പില്‍ നിന്നും 600 മീറ്റർ മുതൽ 950 മീറ്റ വരെ ഉയരത്തിൽ അക്ഷാംശം 11033-34-311 വടക്കായും രേഖാംശം 76030-76-3-30 കിഴക്കും സ്ഥിതി ചെയ്യുന്ന മൂപ്പൈനാടിന്റെ ഭൂപ്രദേശത്തെ താഴെ പറയും പ്രകാരം വിശദമാക്കാം
45 ഡിഗ്രി വരെ കുത്തനെ ചരിവുള്ള പാറകെട്ടുകൾ നിറഞ്ഞ പ്രദേശങ്ങൾ കാണാം. നീലിമല, കാന്തംപാറ, മീന്മുട്ടി, സണ്‍റൈസ് വാലി എന്നിവിടങ്ങളിൽ 450 വരെ ചരിഞ്ഞ ഇവിടങ്ങളിൽ മനുഷ്യ ഇടപെടലുകളുടെ ഭാഗമായി ഉരുള്‍പൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്.
140 മുതൽ 26 ഡിഗ്രി വരെ ചരിവുളള പ്രദേശങ്ങളെ കാണാം. കാന്തം പാറ മുതല്‍ സണ്‍റൈസ് വാലി വരെയും ശേഖരന്‍കുണ്ട് മുതൽ നീലിമല വരെയും ഇത്തരത്തിൽ ചരിവുള്ള പ്രദേശങ്ങൾ കാണാം. കുത്തനെ ചരിവുള്ളതും ഉള്ളോട്ട് അഗാധ ഗര്‍ത്തങ്ങളും വീതികുറഞ്ഞ സമതലങ്ങളും ആണ് പ്രത്യേകത.
80 മുതൽ 140 വരെ ചരിവ് കണക്കാക്കുന്ന ഈ പ്രദേശങ്ങൾ മുഴുവൻ കൃഷിയിടവും വനവുമാണ്. കാപ്പി, തേയില, കുരുമുളക്, നാടന്‍ വൃക്ഷങ്ങൾ ഫലവൃക്ഷങ്ങൾ എന്നിവ കൃഷി ചെയ്യുന്നു. 35% പ്രദേശവും വനമായി നിലനില്ക്കുന്നു.
20 മുതല്‍ 40 വരെ പതിഞ്ഞ ചരിവുള്ള പ്രദേശങ്ങളാണ് മൂപ്പൈനാടിന്റെ സമതലങ്ങൾ പരിപൂര്‍ണ്ണ നിരപ്പായ പ്രദേശങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമായ ഈ സമതലങ്ങള്‍ ഏറെ ഫലഭൂയിഷ്ടമായ എക്കൽ മണ്ണിനാൽ സമ്പന്നാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് നെല്‍കൃഷി നടത്തിയിരുന്ന ഇവിടെ ഇന്ന് വാഴ, കമുക്, ഇഞ്ചി, മരച്ചീനി എന്നിവ കൃഷി ചെയ്യുകയും പുരയിടങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ശുദ്ധജലം നിറഞ്ഞ ചതുപ്പുകളായിരുന്നു ഈ സമതലങ്ങളുടെ പ്രത്യേകത. കുത്തൊഴുക്കില്ലാതെ ജലസമൃദ്ധമായ ചെളി പ്രദേശമായിരുന്നു സമതലങ്ങളിലധികവും. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ തോട്ടവിള കൃഷികളും താഴ് വാരങ്ങളിലെ വിളമാറ്റവും. കുന്നിടിക്കലും, നിലം നികത്തലുമായി സമതലങ്ങള്‍ നാശത്തിന്റെ വക്കിലാണ്.
മണ്ണ്
എറ്റവും അധികമായി കാണുന്നത് തവിട്ടുനിറത്തിലും കറുപ്പ് നിറത്തിലുമുള്ള മണ്ണാണ്. അതേപോലെ തന്നെ തവിട്ടു നിറത്തിലുള്ളതും ചുവന്ന തവിട് നിറത്തിലുള്ള മണ്ണും കണ്ട് വരുന്നു. തവിട്ട്, കറുപ്പ് നിറമുള്ള മണ്ണ് ജൈവ സമ്പന്നമാണ് ഇവിടങ്ങളില്‍ കൃഷിക്ക് ഏറെ അനുയോജ്യമാണ്. കുന്നുകളിലും താഴ് വാരങ്ങളിലുമാണ് ഈ സ്വഭാവമുള്ള മണ്ണുള്ളത്. എന്നാല്‍ താഴ്വാരങ്ങളിൽ സംരക്ഷിതമേഖലകളില്‍ നല്ല ജലസമൃദ്ധവും എന്നാൽ നീരൊഴുക്ക് കുറഞ്ഞ ചെളി രൂപത്തിലുള്ള എക്കൽ കാണാം. എന്നാല്‍ വാഴ പോലെ ഏക വിള കൃഷികളുടെ ഭാഗമായി മണ്ണൊലിപ്പിനും ജലചോര്ച്ചക്കും കാരണമാവുന്നതിനാൽ ഇവിടുത്തെ മണ്ണിന്റെ ഘടനയിൽ കാര്യമായ മാറ്റമാണ് കാണുന്നത്. വിവിധ പ്രദേശങ്ങളില്‍ ചകിടി, വെള്ളമണ്ണ്, ചെങ്കല്‍മണ്ണ് എന്നിവയും വനമേഖലയിൽ കറുത്ത മണല്‍ പറ്റോട് കൂടിയ മണ്ണ് എന്നിവയും കാണുന്നു.
മലകള്‍
മലകളെന്ന് തോന്നുന്ന കുന്നുകളാണ് മൂപ്പൈനാടിന്റെ പ്രത്യേകത. ബ്രിട്ടീഷ്കാരുടെ കാര്‍ഷിക പരിഷ്കരണത്തിന്റെ ഭാഗമായി മലകളിലെ വനങ്ങൾ തകര്‍ത്ത് തോട്ടവിളകൾ സ്ഥാപിക്കുകയായിരുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ കൊടുമുടികള്‍ ഇല്ല എന്നാൽ ചെമ്പ്ര, എളമ്പിലേരി മലകളുടെ മടിയിലാണ്. മൂപ്പൈനാട് പഞ്ചായത്തിലെ ഏക മല സമുദ്ര നിരപ്പിൽ നിന്നും 938 മീറ്റർ ഉയരത്തിൽ നില്ക്കുന്ന നീലിമലയാണ്. വാളത്തുര്കുന്ന് സണ്‍റൈസ് വാലി. കാന്തംപാറകുന്ന് എന്നിവയും മലയോളം ഉയര്‍ന്ന് നില്‍ക്കുന്നതാണ്.
പുഴകള്‍
കബനീ നദിയുടെയും ചാലിയാറിന്റെയും വൃഷ്ടി പ്രദേശമാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്. കബനി നദിയുടെ പ്രധാന കൈവഴിയായ കാരാപ്പുഴയിലേക്കുള്ള നീര്‍ചാലുകളും പ്രധാന തോടുകളും മൂപ്പൈനാട് പഞ്ചായത്തിലെ കുന്നിന് താഴ്വാരങ്ങളിൽ നിന്ന് ആരംഭിക്കുന്നതാണ്. ജയ്ഹിന്ദ് തോട്, കോളേരി തോട്, അരപ്പറ്റ തോട്, തിനപുരം തോട്, നല്ലന്നൂർ തോട്, പുല്ലൂര്‍കുന്ന് 5-ാം നമ്പര്തോട്, കടലാട് തോട്, വരിപ്ര-നെടുമുള്ളിതോട് എന്നിവ കാരാപുഴയിലെത്തി കബനിവഴി കാവേരിയിലെത്തി ബംഗാള്‍ ഉള്‍കടലിൽ പതിക്കുന്നു.
പശ്ചിമഘട്ട മലനിരകളിലെ ജലഗോപുരമായ എളമ്പിലേരിമലയില് നിന്നുത്ഭവിച്ച് മൂപ്പൈനാട്-മേപ്പാടി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കാന്തംപാറ പുഴ കാനനസുന്ദരിയാണ്. നിത്യഹരിത വനത്തിലൂടെ കാല്‍ചിലങ്ക പോലെ പാറകെട്ടുകളില്‍ വെള്ളിചില്ലം വിതറി പായുന്ന കാന്തംപാറ പുഴ കാഴ്ചവിസ്മയമാണ്. ആനടിക്കാപ്പ് തോട്, അരമംഗലംചാല്തോട്, വാളത്തൂര്തോട്, മാന്കുന്ന്തോട്, അരപ്പറ്റ 6-ാം നമ്പര്തോട്, അരപ്പറ്റ കുണ്ട് പറമ്പൻ തോട്, ലക്ഷം വീട് തോട്, റിപ്പണ്‍ 2-ാം നമ്പർ തോട് പുതുക്കാട് 90-ാം വയൽ തോട്, ആനകുണ്ട് തോട്, പുതിയപ്പാടി തോട്, കടച്ചിക്കുന്ന് തോട്, കാടാശ്ശേരി തോട്, പുതിയപ്പാടി തോട്, കടച്ചിക്കുന്ന് തോട്, കാടാശ്ശേരി തോട്, വട്ടത്തുവയല്‍ എന്നിവയെല്ലാം മൂപ്പൈനാട് പഞ്ചായത്തില്‍ നിന്ന് തന്നെ കാന്തംപാറ പുഴയിൽ ചേരുന്നു. കൂടാതെ ചാലിയാറിലേക്ക് മൂപ്പൈനാടില്‍ നിന്നൊഴുകുന്ന പ്രധാന പുഴയാണ് ചോലാടി പുഴ, സുല്‍ത്താൻ ബത്തേരി താലൂക്കിലെ നെന്മേനിയിൽ നിന്നുത്ഭവിച്ച് അമ്പലവയല്‍ പഞ്ചായത്തിലെ കോട്ടൂർ വഴി വരുന്ന ചോലാടി പുഴയിലേക്ക്, 60 വട്ടത്തുവയല്‍ തോട്, പുല്ലുമലതോട്, എടക്കോട് തോട്, വെള്ളേരിതോട്, ചന്ദ്രഗിരി തോട് എന്നിവ മൂപ്പൈനാടില്‍ നിന്നും ചോലാടി പുഴയിൽ ചേരുന്നു, കാന്തംപാറയും, ചോലാടി പുഴയും ഏറ്റവും മനോഹരമായ രണ്ട് വെള്ളചാട്ടങ്ങളിലൂടെ വനത്തിലേക്ക് പ്രവേശിക്കുകയും മൂപ്പൈനാട് പഞ്ചായത്ത് അതിര്‍ത്തിയായ നിലമ്പൂർ വന മേഖലയിൽ പരപ്പൻ പാറയ്ക്കടുത്ത് ഒന്നായ് ചേരുകയും ചാലിയാർ വഴി കോഴിക്കോട്-ഫറോക്കില്‍ അറബികടലിൽ ചേരുകയും ചെയ്യുന്നു.
ഉപരിതല ജല വിതാനം
വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലേക്കും കാര്‍ഷിക ജലസേചനാര്‍ത്ഥം നിര്‍മ്മിച്ച കാരാപ്പുഴ ജലസേചന പദ്ധതിയുടെ 20% സംഭരണ പ്രദേശവും മൂപ്പൈനാട് പഞ്ചായത്തിലാണ്. മൂപ്പൈനാട് പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണ പ്രദേശവും കാരാപുഴയാണ്. കൂടാതെ സ്വകാര്യ മേഖലയില്‍ 14 വലിയ കുളങ്ങളും 215 ചെറു കുളങ്ങളും 4 വലിയ ചെക്ക് ഡാമുകളും 18 ചെറിയ ചെക്ക് ഡാമുകളും ഉത്ഭവപ്പെടുന്നതാണ് പ്രധാനപ്പെട്ട ഉപരിതല ജലസ്രോതസ്സുകള്‍.
ഭൂഗര്‍ഭ ജല വിതാനം
ഭൂഗര്‍ഭ ജലസ്രോതസ്സിന്റെ കാര്യത്തിൽ വളരെ ഉയര്‍ന്ന തോതിൽ താഴ്ച അനുഭവപ്പെട്ടിരിക്കുകയാണ്. കാന്തംപാറ പുഴയുടെയും ചോലാടി പുഴയുടെയും കാരാപ്പുഴയുടെയും സമതലങ്ങളില്‍ പോലും ജലനിരപ്പ് അപകടകരമാം വിധം താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ വേനല്‍കാലത്ത് മൂപ്പൈനാട് പഞ്ചായത്തിലെ ആകെ കിണറുകളില്‍ പകുതിയിലധികവും വറ്റിവരണ്ടിരിന്നു. ഇത് ഭൂഗര്‍ഭ ജലനിരപ്പിന്റെ താഴ്ചയെയാണ് സൂചിപ്പിക്കുന്നത്. മഴകൊയ്ത്തും കിണര്‍ നിറയ്ക്കലും ജൈവരീതികളുമുപയോഗിച്ച് മണ്ണിലെ ജല സമ്പത്ത് വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. ഈ വര്‍ഷം പതിവിലേറെ മഴ ലഭിച്ചിട്ടും നമ്മുടെ ജലവിതാനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ദീര്‍ഘ വിക്ഷണം ഇല്ലാത്തതും അശാസ്ത്രീയവുമായ ഭൂമിയിലെ ഇടപെടല്‍ കാരണമാണ് ഈ ദുരവസ്ഥ. ഇവ കൃത്യമായ ജനകീയ ഇടപെടലിലൂടെ പരിഹരിക്കേണ്ടതുണ്ട്.