ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക ഗ്രാമ സഭ (ഹരിത സഭ ) ചേർന്നു.
June 5, 2026
മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക ഗ്രാമ സഭ (ഹരിത സഭ ) ചേർന്നു. പ്രസിഡന്‍റ് ശ്രീമതി സുധ സി വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജോളി സ്കറിയ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി റഹിയാനത്ത് അധ്യക്ഷത നിർവഹിച്ചു.സെക്രട്ടറി ശ്രീ സജീഷ് കെ എസ് ഖരമാലിന്യ പരിപാലന ചട്ടം 2026, സുപ്രീം കോടതിയുടെ നിർദേശങ്ങൾ എന്നിവ സംബന്ധിച്ച് വിഷയവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത രാമകൃഷ്ണൻ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സുരേഷ് ബാബു എം, മെമ്പർമാരായ ശ്രീമതി യമുന, ശ്രീ ഷമീർ അലി, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സുനീറ കബീർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കില റിസോഴ്സ് പേഴ്സൺ ശ്രീ സുജി മോൻ ക്ലാസുകൾ അവതരിപ്പിച്ചു. പ്രത്യേക ഗ്രാമ സഭയുടെ ഭാഗമായി 'സ്വച്ഛ് ഗ്രാമം, സുരക്ഷിത ജലവായു,', 'ശുചീത്വ ഹരിത ഗ്രാമങ്ങൾ 'എന്നീ രണ്ടു ക്യാമ്പയിനുകളും സംഘടിപ്പിച്ചു. ഘടക സ്ഥാപനങ്ങളിലും, സ്കൂളുകളിലും വൃക്ഷ തൈ നടീൽ, സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ ഓരോ വാർഡിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, BMC അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു