ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മൂപ്പൈനാട് പഞ്ചായത്തിന്‍റെ ചരിത്രം എന്നത് 2000 ആണ്ടു വരെ പരിഗണിച്ചാല്‍ അത് മേപ്പാടി പഞ്ചായത്തിന്‍റെ ചരിത്രത്തിന് സമാനമാണ്. മൂപ്പൈനാട് തികച്ചും ഒരു കാർഷിക ഗ്രാമമാണ്. ആയിരങ്ങളെ ആകർഷിക്കുന്ന പ്രക്യതിദ്യശ്യം നിറഞ്ഞു നിൽക്കുന്ന സൂചിപ്പാറ വിനോദ കേന്ദ്രം, മീൻമുട്ടി വെള്ളച്ചാട്ടം, കാന്തമ്പാറ വെള്ളച്ചാട്ടം എന്നിവ 2000 ത്തിനു മുമ്പ് മൂപ്പൈനാട് കൂടെ ഉൾപ്പെട്ടിരുന്ന മേപ്പാടി പ്രദേശത്തിന്‍റെ മനോഹര ദൃശ്യങ്ങളാണ്. തേയില, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വൻകിട ക്യഷിത്തോട്ടങ്ങള്‍ പണ്ടു മുതൽക്കേ ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. 1800 കാലഘട്ടത്തില്‍ വച്ചുപിടിപ്പിച്ചതാണ് ഈ വൻകിടതോട്ടങ്ങള്‍. തൊട്ടടുത്ത നാട്ടുരാജ്യമായ മൈസൂര്‍ (കർണ്ണാടക), മദ്രാസ് (തമിഴ്നാട്) എന്നീ പ്രദേശങ്ങളില്‍ നിന്നും കങ്കാണിമാരെ കൂട്ടംകൂട്ടമായി കൊണ്ടു വന്നു രാപകല്‍ കന്നുകാലികളെപ്പോലെ വേല എടുപ്പിച്ച് വളർത്തിയെടുത്തതാണ് ഈ തോട്ടങ്ങള്‍. സായിപ്പിന്‍റെ കങ്കാണികളായിരുന്നു...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 5, 2026
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക ഗ്രാമ സഭ (ഹരിത സഭ ) ചേർന്നു.
മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക ഗ്രാമ സഭ (ഹരിത സഭ ) ചേർന്നു. പ്രസിഡന്‍റ് ശ്രീമതി സുധ സി വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ജോളി സ്കറിയ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി റഹിയാനത്ത് അധ്യക്ഷത...
കൂടുതൽ വായിക്കുക